സാഹോദര്യവും സൗഹൃദവുമൊക്കെ കലർന്ന ഒരടുപ്പം കാത്തു സൂക്ഷിക്കുന്നവരാണ് നടിമാരായ ഭാവനയും മഞ്ജു വാര്യരും. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ, മഞ്ജു പകർത്തിയ ഭാവനയുടെ ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്
മഞ്ഞ വെളിച്ചത്തിന്റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു പോർട്രേറ്റ് ചിത്രമാണത്. “നാമെല്ലാവരും അൽപ്പം തകർന്നവരാണ്, ആ വിള്ളലുകളിലൂടെയാണല്ലോ വെളിച്ചം വരുന്നത്,” എന്നാണ് ചിത്രം പങ്കു വച്ച് ഭാവന കുറിച്ചത്.
ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം