മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി, പോലീസ് പരിശോധന നടത്തുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ട് തകർക്കാൻ ലക്ഷ്യമിട്ട്, അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്.വൈകീട്ട് 5.15ഓടെയാണ് സന്ദേശം എത്തിയത്

തൃശ്ശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വിളിച്ചത് ഇയാൾ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാൻ തൃശ്ശൂർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും പരിശോധന നടക്കുന്നുണ്ട്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •