Tue. May 7th, 2024

പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സ്‌കൂള്‍ അദ്ധ്യാപകന്‍ വീണ്ടും അറസ്റ്റില്‍; പീഡിപ്പിച്ചെന്ന പരാതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനി

By admin Jun 19, 2022 #news
Keralanewz.com

മലപ്പുറം: പോക്സോ പരാതിയില്‍ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയ സ്‌കൂള്‍ അദ്ധ്യാപകന്‍ കെവി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍.

രണ്ട് പോക്‌സോ കേസുകളില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ശശികുമാര്‍ വീണ്ടും അറസ്റ്റിലായത്.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ശശികുമാര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിലവില്‍ റിമാന്‍ഡിലാണ് പ്രതി. അദ്ധ്യാപകനായി വിരമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയായിരുന്നു ശശികുമാറിനെതിരെ പീഡനപരാതികള്‍ എത്തിയത്.

പോസ്റ്റിന് താഴെ കമന്റ് രൂപത്തിലായിരുന്നു ആദ്യം പരാതികള്‍ ഉയര്‍ന്നത്. ഇത്തരത്തില്‍ അമ്ബതിലധികം പരാതികള്‍ ശശികുമാറിനെതിരെ ഉയര്‍ന്നു. അദ്ധ്യാപകനായിരിക്കെ നിരവധി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുകയും കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെ പരാതിയുയര്‍ന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു പരാതിക്കാര്‍.

തുടര്‍ന്ന് കഴിഞ്ഞ മെയ് മാസമാണ് ശശികുമാര്‍ അറസ്റ്റിലായത്. പോക്‌സോ കേസ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍ പോയ ശശികുമാറിനെ വയനാട് നിന്നാണ് പോലീസ് പിടികൂടിയത്. പിന്നീട് മഞ്ചേരി പോക്‌സോ കോടതി ശശികുമാറിന് ജാമ്യം നല്‍കുകയും തുടര്‍ന്ന് ജയില്‍ മോചിതനാകുകയുമായിരുന്നു. എന്നാലിപ്പോള്‍ വീണ്ടും പീഡനപരാതി ഉയര്‍ന്നതോടെയാണ് ഇയാള്‍ അറസ്റ്റിലായത്

Facebook Comments Box

By admin

Related Post