Kerala News

കോഴിക്കോട് കാര്‍ മതിലിലിടിച്ച്‌ മറിഞ്ഞ് ഒരു മരണം; നാലു പേര്‍ക്ക്: ഇന്നലെ അര്‍ദ്ധരാത്രി ഉണ്ടായ അപകടത്തില്‍ മരിച്ചത് 20കാരന്‍

Keralanewz.com

കോഴിക്കോട്: കാര്‍ മതിലിലിടിച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.

നാലു പേര്‍ക്ക് പരുക്കേറ്റു. പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ ശിവന്റെ മകന്‍ അഭിനന്ദ് (20) ആണ് മരിച്ചത്. അടുവാറക്കല്‍ താഴം കൊല്ലരു കണ്ടിയില്‍ പ്രഫുല്‍ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കല്‍ മീത്തല്‍ സേതു (19), എരവന്നൂര്‍ കക്കുഴി പറമ്ബില്‍ സലാഹുദീന്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം അര്‍ദ്ധരാത്രി 12 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ മതിലിലിടിച്ച്‌ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും കാക്കൂര്‍ പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നരിക്കുനിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

കാക്കൂര്‍ പൊലീസിന്റെ ജീപ്പിലും ഇതുവഴി വന്ന മറ്റു വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവയരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അഭിനന്ദിന്റെ മാതാവ് നിഷ. സഹോദരങ്ങള്‍: അഭില, അഭിനവ്

Facebook Comments Box