കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സ് മൂന്നാഴ്ചക്കള്ളില്‍ പൊളിക്കണമെന്ന് ഹൈക്കോടതി
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് മൂന്നാഴ്ചക്കകം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മൂന്നാഴ്ചക്കകം നടപടി എടുത്തില്ലെങ്കില്‍ സ്വമേധയാ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
50 വര്‍ഷത്തിലേറെ പഴക്കമുള്ള തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് നാളുകളായി ശോച്യാവസ്ഥയിലാണ്. അപകടാവസ്ഥ പഠിക്കാന്‍ നഗരസഭ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.എന്നാല്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ ടൗണ്‍ സര്‍വീസുകളുടെയും എം.സി.റോഡ് വഴി വൈക്കം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും യാത്രക്കാരെ ഇവിടെനിന്നാണ് കയറ്റുന്നത്