Kerala News

ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിലും കര ഭൂമിയിലും അനുയോജ്യമായ സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച നടത്തി

Keralanewz.com

ജല വിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിലും കര ഭൂമിയിലും അനുയോജ്യമായ സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻ കുട്ടി, ബഹു.ജലവിഭവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനുമായി ചര്‍ച്ച നടത്തി. പദ്ധതിയ്ക്കനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്താന്‍ യോഗത്തില്‍ ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി.


യോഗത്തിൽ, ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ്, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഐഎഎസ്,  കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. എന്‍ എസ് പിള്ള ഐ എ & എ എസ്, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ശ്രീ. എസ്. വെങ്കടേസപതി ഐഎഎസ് ജല വിഭവ വകുപ്പിലെയും, കെ എസ് ഇ ബിയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു

Facebook Comments Box