Thu. Mar 28th, 2024

മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പ് വിജയിച്ചത് എൽഡിഎഫിന്റെ കൂട്ടായ പ്രവർത്തനം:തകർന്നത് യുഡിഎഫിന്റെ അപ്രമാദിത്യം; ഇ.ജെ ആഗസ്തിയുടെ കാലുമാറ്റത്തിനെതിരായി സഹകാരികൾ വിധിയെഴുതി, വിജയികൾക്ക് ആശംസകൾ നേർന്ന് ജോസ് കെ മാണി

By admin Nov 28, 2021 #news
Keralanewz.com

പാലാ: കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക സഹകരണ പ്രസ്ഥാനമായ മീനച്ചിൽ  താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണം കേരള കോൺഗ്രസ്  എം നേതൃത്വം കൊടുക്കുന്ന ഇടത് പക്ഷ മുന്നണി പിടിച്ചെടുത്തു. ബാങ്കിൻറെ ഭരണം പിടിക്കുന്നത്  സംബന്ധിച്ച് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏറെ വിവാദം സൃഷ്ടിക്കുവാൻ പണിപ്പെട്ട് പരാജയപ്പെട്ട യുഡിഎഫ് തെരഞ്ഞെടുപ്പിന് തലേന്ന് തോൽവി ഉറപ്പായപ്പോൾ ഗത്യന്തരമില്ലാതെ പിൻവാങ്ങിയിരുന്നു

പോൾ ചെയ്ത വോട്ടിൽ 99 ശതമാനം കരസ്ഥമാക്കിയ ഇടതുമുന്നണി വൻവിജയമാണ് നേടിയത്. മുൻ പ്രസിഡൻറ് ഈ.ജെ ആഗസ്തി നേതൃത്വം കൊടുത്ത വലതുപക്ഷ മുന്നണി തെരഞ്ഞെടുപ്പ് സമയത്തും മുൻപും   കടുത്ത നുണ പ്രചരണമാണ് മീനച്ചിൽ താലൂക്കിൽ ഉടനീളം പറഞ്ഞു വരുത്തിയത്. അതിനെയെല്ലാം അതിജീവിച്ചാണ് വർഷങ്ങളായി ഐക്യ ജനാധിപത്യ മുന്നണിയുടെ കൈവശമിരുന്ന ബാങ്ക് എൽഡിഎഫ് ചരിത്രത്തിലാദ്യമായി തിരിച്ചുപിടിച്ചത്.തെരെഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത കേരള കോൺഗ്രസ് എം നേതാക്കൾക്കെല്ലാം മികച്ച ഭൂരിപക്ഷമാണു ള്ളത്. ഇതോടുകൂടി  ബാങ്കിൻറെ തിരഞ്ഞെടുപ്പ് സമയത്തും അതിന് മുൻപും യുഡിഎഫ് ഉയർത്തിയ കള്ളപ്രചരണം സഹകാരികൾ ഏകപക്ഷീയമായി തള്ളിക്കളഞ്ഞിരിക്കുകയാണ്

കേരള കോൺഗ്രസ് (എം) ഒരിക്കൽക്കൂടി തങ്ങളുടെ ശക്തി തെളിയിച്ചു എന്നുവേണം കരുതാൻ. വിജയിച്ച എൽഡിഎഫ് നേതാക്കളെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമർപ്പിച്ച മുഴുവൻ സഹകാരികളെയും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അഭിനന്ദിച്ചു

Facebook Comments Box

By admin

Related Post