ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ എതിർത്ത് തോമസ് ചാഴികാടൻ എം.പി
ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പി എതിർത്തു. ബിൽ രാജ്യത്തെ കാർഷിക മേഖലയ്ക്കു ദോഷകരവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്.
രാജ്യത്തെ ഊർജ്ജരംഗത്ത് സ്വകാര്യവത്കരണത്തിന് വഴിവയ്ക്കുന്ന ബിൽ ഈ മേഖലയിൽ വ്യാപക തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നതിൽ സംശയമില്ല. ഫെഡറൽ സംവിധാനത്തിന് എതിരും കർഷരുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾക്കു വിരുദ്ധവുമായ ബിൽ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Facebook Comments Box