Kerala News

വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

Keralanewz.com

വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ  ദീപക് ജോൺ (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പൂവരണിയിലെ ഇയാൾ താമസിക്കുന്ന വീട്ടില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികൂടിയത്

 
ഇയാൾക്ക് കോട്ടയം ജില്ലയിൽ രാമപുരം, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് കാപ്പാ നിയമനടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാളെ കഞ്ചാവുമായി പാലാ പോലീസ് പിടികൂടിയത്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ. ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ. ബിജു കെ തോമസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ അജു വി തോമസ്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook Comments Box