മീര നന്ദന് 31ാം പിറന്നാള്‍; ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര നന്ദന്‍. അടുത്തിടെ മീര ദുബായില്‍ വച്ചെടുത്ത ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ 31ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ് താരം

മോഹന്‍ലാലിന്റെ ടേസ്റ്റ് ബഡ്‌സ് പരസ്യചിത്രത്തിലൂടെയാണ് മീര നന്ദന്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പ്രേക്ഷകര്‍ക്ക് സുപരിചിതയായത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ്. അതിനു ശേഷം ‘മുല്ല’ സിനിമയില്‍ തുടങ്ങി കുറെയധികം സിനിമകളിലൂടെ മീര മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി.

പിന്നീട് ദുബായിലേക്ക് ചേക്കേറിയ മീര ശബ്ദസൗന്ദര്യം കൊണ്ട് മീര റേഡിയോ ജോക്കിയായി. സോഷ്യല്‍ മീഡിയയിലൂടെ മീര എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകള്‍ കൊണ്ടും മീര സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ഇപ്പോഴിതാ തന്റെ 31ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മീര. ‘ഹലോ 31’ എന്ന ക്യാപ്ഷനും നല്‍കിയാണ് മീരയുടെ പോസ്റ്റ്. ഷോര്‍ട്ട് ടോപ്പ് ധരിച്ച മീരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ജന്മദിനത്തിന് ഹൃദയസ്പര്‍ശിയായ കുറിപ്പെഴുതിയാണ് മീര ഇന്‍സ്റ്റയില്‍ ശ്രദ്ധ നേടിയത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •