ഭർത്താവ് അശ്ലീല ചിത്രം നിർമ്മിക്കുന്നത് അറിയില്ലായിരുന്നെന്ന് ശില്പ ഷെട്ടി ; ഡയറ്കടർ സ്ഥാനത്ത് ശിൽപ്പ ഷെട്ടി ഇരുന്നപ്പോഴും നീലച്ചിത്രങ്ങൾ നിർമിച്ചിരുന്നു

Spread the love
       
 
  
    

മുംബൈ : ഭർത്താവ് രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്നതായി അറിഞ്ഞിരുന്നില്ലെന്ന് ബോളിവുഡ് താരം ശില്പ ഷെട്ടി. താൻ ജോലി തിരക്കുള്ള ആളാണെന്നും അതിനിടയിൽ ഭർത്താവ് എന്ത് ചെയ്യുന്നു എന്ന് അറിയില്ലായിരുന്നെന്നും ശില്പ ഷെട്ടി മുമ്പൈ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മുംബൈ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

അഞ്ച് വർഷം മുൻപാണ് രാജ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം വരെ താനും അതിന്റെ ഡയറക്ടർ സ്ഥാനത്ത് ഉണ്ടായിരുന്നതായും എന്നാൽ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെച്ചതെന്നും ശിൽപ്പാഷെട്ടി നൽകിയ മൊഴിയിൽ പറയുന്നു

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഹോട്ഷോട്ട്,ബോളിഫയിം എന്നീ അപ്ലികേഷനുകളെ കുറിച്ച് അറിവുണ്ടയിരുന്നില്ലെന്നും. ജോലി തിരക്കായതിനാൽ ഭർത്താവ് ചെയ്യുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നുമാണ് ശില്പ ഷെട്ടി നൽകിയ മൊഴിയിൽ പറയുന്നത്

Facebook Comments Box

Spread the love