‘വന്‍ പ്രതീക്ഷയില്‍ ആരാധകര്‍, അനന്തഭദ്രം നോവല്‍ വീണ്ടും സിനിമയാകുന്നു’; സിനിമ ഒരുക്കുന്നത് ഫഹദ് ഫാസില്‍ സംവിധായകന്‍-പ്രഖ്യാപനവുമായി കഥാകൃത്ത്

Spread the love
       
 
  
    

മലയാളത്തിലെ ഏക്കാലത്തെയും മികച്ച ഫാന്റസി സിനിമകളില്‍ ഒന്നാണ് അനന്തഭദ്രം. പൃഥിരാജും മനോജ് കെ ജയനും കാവ്യാ മാധവനും കലാഭവന്‍ മണിയുമെല്ലാം നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് സന്തോഷ് ശിവനായിരുന്നു.

സുനില്‍ പരമേശ്വരന്റെ നോവലായ അനന്തഭദ്രത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ആരാധക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസിലും ഹിറ്റായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.

ദിഗംബരന്‍ എന്ന മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിനാണ് ആരാധകര്‍ ഏറെയുള്ളത്. ചിത്രം ഇറങ്ങി 16 വര്‍ഷം കഴിയുമ്പോള്‍ അനന്തഭദ്രം നോവല്‍ വീണ്ടും സിനിമയാവുകയാണ്. കഥ എഴുതിയ സുനില്‍ പരമേശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുനില്‍ പരമേശ്വരന്‍ ഇക്കാര്യം പറഞ്ഞത്. ‘ദിഗംബരന്‍’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍ ചിത്രം അതിരന്‍ സംവിധാനം ചെയ്ത വിവേകാണ് ദിഗംബരന്‍ സിനിമയും സംവിധാനം ചെയ്യുന്നത്.

ഒരു നോവലിനെ ആധാരമാക്കി രണ്ട് സിനിമയുണ്ടാകുന്നത് ലോകത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നും സുനില്‍ പരമേശ്വര്‍ ഫേയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ ദിഗംബരന്റെ മറ്റൊരു മുഖം കാണാമെന്നും അദ്ദേഹം പറയുന്നു.

അനന്തഭദ്രം എന്ന സിനിമയില്‍ ഏറ്റവും അധികം ആരാധകരുണ്ടായിരുന്ന കഥാപാത്രമായിരുന്നു ദിഗംബരന്‍. ആ ദിഗംബരന്റെ കഥ വീണ്ടും സിനിമയാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഥാകൃത്തിന്റെ ഈ വെളിപ്പെടുത്തല്‍ ആരാധകരെ ഹരം കൊള്ളിച്ചിട്ടുണ്ട്

ഫേസ്ബുക്ക് പോസ്റ്റ്:
അനന്തഭദ്രം നോവല്‍ വായിച്ചവര്‍ക്ക് സിനിമ ഇഷ്ടമായില്ല.പക്ഷെ. ദൈവ വിധിയില്‍. അനന്തഭദ്രം നോവല്‍ ചലച്ചിത്രമാകുന്നു. തിരക്കഥ കഴിഞ്ഞു. ‘ .. പേര് – ദിഗംബരന്‍ – അതിരന്‍ ‘എന്ന മികച്ച സിനിമയുടെ . സംവിധായകന്‍ വിവേക്. അണ് ദിഗംബരന്‍ സംവിധാനം ചെയ്യുന്നത് കൊറോണ കാലം കഴിത്ത് ധനുഷ്‌കോടിയിലും, ഹിമാലയത്തിലും മാണ് ഷൂട്ടിങ്..തീരുമാനിച്ചിരിക്കുന്നത്….

ഒരു നോവലിനെ ആധാരമാക്കി രണ്ട് ചലച്ചിത്രം ഉണ്ടാകുന്നത് ഒരു പക്ഷെ ലോകത്തില്‍ ആദ്യമായിട്ട് ആയിരിക്കും ഇത്തരത്തില്‍ ഒരു ചലച്ചിത്രം ഉണ്ടാകുന്നതും.നോവല്‍ വായിക്കത്ത എന്റെ സുഹൃത്തുക്കള്‍ നോവല്‍ വായിച്ച് അഭിപ്രായങ്ങള്‍ എഴുതണം. ദിഗംബരന്റെ മറ്റൊരു മുഖം നമുക്ക് കാണാന്‍ കഴിഞ്ഞേക്കും പ്രാര്‍ത്ഥിക്കണം…! ഏറ്റവും പുതിയ പതിപ്പ്. ഇനി ഏതാനും കോപ്പികള്‍ മാത്ര പുസ്തകത്തിന് ബന്ധപ്പെടാന്‍ : 9995455384 കല ടീച്ചര്‍

https://www.facebook.com/parameshwaransunil/posts/430251925360655
Facebook Comments Box

Spread the love