Films

പുതിയ സന്തോഷം പങ്ക് വച്ച് സോനു, ആശംസകള്‍ അറിയിച്ച് ആരാധകര്‍

Keralanewz.com

വില്ലത്തി വേഷങ്ങളിലൂടെയാണ് സോനു സതീഷ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അത്തരം വേഷങ്ങള്‍ തന്നെയാണ് നടിക്ക് ഏറെ ഇഷ്ടവും. അതിനാല്‍ തന്നെ അത്തരം കഥാപാത്രങ്ങളില്‍ തിളങ്ങാനും ഈ നടിക്ക് സാധിച്ചു. ഈ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് സോനുവിനെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതും. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത പരമ്പരയായിരുന്നു സ്ത്രീധനം. ഇതിലെ വേണിയെന്ന വില്ലത്തിയെ പ്രേക്ഷകര്‍ ഇന്നുമോര്‍ക്കുന്നു. ഇതിനു ശേഷം മറ്റു പരമ്പരകളിലും സോനു എത്തിയിരുന്നു.ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്

ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. അജയന് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ട് സോനു കുറിച്ച് ഇങ്ങനെ….ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഹബി എന്നുപറഞ്ഞുകൊണ്ട് ഭര്‍ത്താവിനുള്ള ചിത്രം സോനു പങ്കുവെച്ചത്. ഇതിനു താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തുന്നത്.
2017 ലായിരുന്നു നടിയുടെ വിവാഹം. അഭിനേത്രി എന്നത് പോലെ ഒരു നര്‍ത്തകി കൂടിയാണ് സോനു. ഇപ്പോള്‍ കുച്ചിപ്പുടിയില്‍ ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ് ഈ താരം. ഇതേക്കുറിച്ച് നടി വ്യക്തമായി നേരത്തെ പറഞ്ഞിരുന്നു

Facebook Comments Box