താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചത് 7.13 കോടി രൂപ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങും. ബോളിവുഡിലെ മാതൃക ദമ്പതിമാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം 2018ലായിരുന്നു വിവാഹം.
കഴിഞ്ഞ ദിവസം ഇരുവരും ഒരു സ്വപ്ന ഭവനം സ്വന്തമാക്കിയിരുന്നു. ബാന്ദ്രയിലാണ് 119 കോടി വിലയുള്ള പുതിയ ഫ്ലാറ്റ്. രൺവീർ സിങ്ങിന്റെ പിതാവ് ജൂത് സുന്ദർ സിങ് ഭവാനിയും ഇവരുടെ ഉടമസ്ഥതയിലുള ഓ ഫൈവ് ഓ മീഡിയ വർക്ക് എൽ.എൽ.പി എന്ന കമ്പനിയുടെയും പേരിലാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 7.13 കോടി രൂപയാണ് ഫ്ലാറ്റിന്റെ സ്റ്റമ്പ് ഡ്യട്ടിയായി അടച്ചിരിക്കുന്നത്.
ബാന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിലെ സാഗർ രോഷം എന്ന കെട്ടിടത്തിലെ 16,17, 18,19 നിലകളാണ് താരകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനുമാണ് ദീപികയുടേയും രൺവീറിന്റേയും പുതിയ അയൽവാസികൾ.
നിലവിൽ മുംബൈയില പ്രഭാദേവിയിലാണ് രൺവീറും ദീപികയും താമസിക്കുന്നത്. ഉടനെ തന്നെ നടന്റെ കുടുംബത്തിനോടൊപ്പം പുതിയ അപ്പാർട്ട്മെന്റെിലേക്ക് താമസം മാറുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു