Fri. Apr 19th, 2024

പടുതാക്കുളം നിർമ്മിക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാനിയേൽ വിജിലൻസ് പിടിയിൽ

By admin Jul 11, 2022 #news
Keralanewz.com

ഇടുക്കി: പടുതാക്കുളം നിർമ്മിക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിയേൽ വിജിലൻസ് പിടിയിലായി.

ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൽ ദാനിയേലാണ് വിജിലൻസിന്റെ പിടിയിലായത്.പടുതാകുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ശുപാർശ കത്ത് നല്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

പരാതിക്കാരൻ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി നടത്തുന്നതിന് പടുതാക്കുളം നിർമിക്കുന്നതിനായി സബ്സിഡി ലഭ്യമാക്കുന്നതിന് കൊക്കയാർ കൃഷി ഭവനിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

എന്നാൽ പഞ്ചായത്ത് മെമ്പറുടെ കത്ത് വേണമെന്ന് കൃഷിഭവനിൽ നിന്ന് പറഞ്ഞു. ഇതനുസരിച്ച് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പരാതിക്കാരൻ സമീപിച്ചു. എന്നാൽ ശുപാർശ കത്ത് തരാം പതിനായിരം രൂപ തനിക്ക് നൽകണമെന്ന് ദാനിയേൽ പറയുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു

കിഴക്കൻ മേഖലാ വിജിലൻസ് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശാനുസരണം ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ജെ സന്തോഷ്കുമാർ, ഇൻസ്പെക്ടർമാരായ ടിപ്സൺ തോമസ്, ജയകുമാർ, മഹേഷ് പിള്ള , ഫിറോസ്, എസ് ഐ മാരായ സന്തോഷ്കുമാർ , സുരേഷ്കുമാർ , എഎസ്ഐ മാരായ സ്റ്റാൻലി തോമസ്, സഞ്ജയ് കെ.ജി, ബിജു വർഗീസ്, ബേസിൽ പി ഐസക്ക്, ബിനോയി തോമസ്, സിപിഒ സന്തീപ് ദത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദാനിയേലിനെ പിടികൂടിയത്

Facebook Comments Box

By admin

Related Post