കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ കരുത്തു തെളിയിക്കാൻ എ.എം.മാത്യു ആനിത്തോട്ടം എൽ. ഡി. എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കങ്ങഴ: 1970-ൽ പത്താം വയസിൽ കങ്ങഴ ദേവസ്വം ബോർഡ് ഹൈസ്ക്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.സി യിലൂടെ പൊതു പ്രവർത്തനത്തിന് ആരംഭം കുറിച്ച, അദ്ദേഹം 1975-ൽ ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗമായ കേരള യൂത്ത്ഫ്രണ്ട് ൻ്റെ കങ്ങഴ മണ്ഡലം സെക്രട്ടറി, പ്രസിഡൻ്റ്, ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന സമതി അംഗം, എന്നിനിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്നീട് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ വാർഡ് സെക്രട്ടറി, പ്രസിഡൻ്റ്‌, മണ്ഡലം സെക്രട്ടറി, പ്രസിഡൻ്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്, വർക്കിങ് പ്രസിഡൻ്റ്, എന്നീ നിലകളിലും പ്രവർത്തിച്ച്‌ കഴിവു തെളിയിച്ച ശേഷം, നിലവിൽ കേരള കോൺഗ്രസ് എം പാർട്ടിയെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നയിക്കുന്ന നിയോജക മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. തുടർച്ചയായി എട്ട് തവണ കങ്ങഴ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നാല് തവണ ബാങ്കിന്റെ  പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുമുണ്ട്. 2000-2005, 2010-2015 ൽ കങ്ങഴ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അതിൽതന്നെ മൂന്ന് വർഷം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്നു. കൂടാതെ ചങ്ങനാശ്ശേരി സഹകരണ സർക്കിൾ യൂണിയൻ മെമ്പറായി രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു. ഇതിനെല്ലാം പുറമെ കേരള റബർ മാർക്കറ്റിംങ് ഫെഡറേഷൻ ഡയറക്ടർ, വൈസ് ചെയർമാൻ ചങ്ങനാശ്ശേരി റബർമാർക്കറ്റിങ് സൊസൈറ്റി ഡയറക്ടറായി ദീർഘകാലമായി പ്രവർത്തിക്കുന്നു. നിലവിൽ സെക്രട്ടറിയുടെ ചാർജ് വഹിക്കുന്നതും ഇദ്ദേഹമാണ്. AKCC ചങ്ങനാശേരി അതിരൂപത പ്രതിനിധികൂടിയാണദ്ദേഹം. കേരള കോൺഗ്രസ് പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ, കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജിന്റെ നിഴലായി ഒപ്പം നിന്ന് നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും പ്രവർത്തി പദത്തിലെത്തിക്കുകയും ചെയ്യുന്ന എ.എം.മാത്യു ആനിത്തോട്ടത്തിലിന്റെ വിജയം കങ്ങഴ പഞ്ചായത്തിലാകമാനം വികസന കുതിപ്പിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •