Sun. Apr 28th, 2024

റബര്‍, സ്‌പൈസസ് ബില്ലുകള്‍ – ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം നല്‍കണം; ജോസ് കെ.മാണി

By admin Jan 20, 2022 #news
Keralanewz.com

കോട്ടയം; നിയമത്തില്‍ വേണ്ട ഭേദഗതികള്‍ക്ക് മുതിരാതെ തിടുക്കത്തില്‍ റബര്‍, സ്‌പൈസസ് ആക്ടുകള്‍ റദ്ദ് ചെയ്ത്  പുതിയ നിയമം നടപ്പിലാക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു.

കേന്ദ്ര വാണിജ്യ മന്ത്രാലയം പൊതുജനാഭിപ്രായം സമാഹരിക്കുന്നതിനായി പ്രസിദ്ധീകരിച്ച  പുതിയ സ്‌പൈസസ് ബില്ലിന്റെയും, റബര്‍ ബില്ലിന്റെയും കരടില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സമയം ജനുവരി 21 ന് അവസാനിക്കുകയാണ്.  ഇത് തികച്ചും അപര്യാപ്തമാണെുന്നും കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും കണക്കിലെടുത്ത് പ്രസ്തുത സമയം കൂടുതല്‍ നീട്ടി നല്‍കണമെും കര്‍ഷക സദസ്സുകളിലും കര്‍ഷക സംഘടനകളുമായും വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കിടയില്‍ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമാണ്. പുതിയ  കരട്   നിയമത്തില്‍ ധാരാളം അവ്യക്തതകളുണ്ട്. അവ്യകതകള്‍ പരിഹരിക്കുന്നതിന് കരട്,  പ്രാദേശികഭാഷകളില്‍ പ്രസിദ്ധീകരിക്കണം. പ്രാദേശിക മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണം. 1986 ലെ സ്‌പൈസസ് നിയമം കര്‍ഷകര്‍ക്ക്                                ഉപകാരപ്രദമായിരുന്നു.പുതിയ ബില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ളതാണെന്ന് പരാതിയുണ്ട്.

നിലവിലുള്ള സ്‌പൈസസ് ആക്റ്റില്‍ 26 ഇനം സുഗന്ധവ്യഞ്ജനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്ന തെങ്കില്‍ പുതിയ ബില്ലില്‍ ഔഷധ സസ്യങ്ങളും പഴ വര്‍ഗ്ഗങ്ങളും ഉള്‍പ്പടെ 52 ഇനങ്ങള്‍ ഉള്‍പ്പടുത്തിയത് സംശയം ജനിപ്പിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം സുഗന്ധവ്യജഞ്ജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനനെ നിലയില്‍ കേരളത്തില്‍ കൊച്ചി ആസ്ഥാനമായി സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഓഫീസ് സ്ഥാപിതമായത്. പുതിയ ബില്ലിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനം കേരളത്തിന് നഷ്ടപ്പെടുമോ എന്ന് കേരളത്തിന് ആശങ്കയുണ്ട്. 1986 ലെ നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുഗന്ധവ്യജ്ഞന ക്യഷിയും വിപണനം സംബന്ധിച്ച് ചട്ടങ്ങള്‍ നിര്‍മ്മിക്കാം. പുതിയ നിയമത്തില്‍ ഇത്  ഇല്ലാതാക്കിയിട്ടുണ്ട്. സുഗന്ധവ്യജ്ഞനങ്ങളുടെ ആഭ്യന്തര വില നിശ്ചയിക്കുന്ന വ്യവസ്ഥകളും ഇറക്കുമതി നിയന്ത്രണവും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണ്. പുതിയ റബര്‍ ബില്ലിലും, പുതിയ സ്‌പൈസസ് ബില്ലിലും കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

Facebook Comments Box

By admin

Related Post