Sun. May 19th, 2024

കീടനാശിനികള്‍ മൃഗങ്ങളില്‍ പരീക്ഷിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

By admin May 8, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: കീടനാശിനികള്‍ മൃഗങ്ങളില്‍ പരീക്ഷിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് ഇന്ത്യ (പെറ്റ ഇന്ത്യ) ശാസ്ത്രജ്ഞരുടെ നിര്‍ദേശപ്രകാരമാണ് നീക്കം. പെറ്റ ഇന്ത്യ മുന്നോട്ടുവച്ച ബദലുകള്‍ക്ക് കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലുള്ള രജിസ്‌ട്രേഷന്‍ കമ്മിറ്റി പച്ചക്കൊടി കാണിച്ചു.
രാജ്യത്ത് പ്രതിവര്‍ഷം നിരവധി മൃഗങ്ങളാണ് കീടനാശിനി പരീക്ഷണങ്ങളുടെ ഭാഗമായി ഇല്ലാതാകുന്നത്. വിശ്വാസ യോഗ്യമല്ലാത്ത പരീക്ഷണങ്ങളില്‍ മൃഗങ്ങളെ വിഷം കൊടുത്ത് കൊല്ലുന്നതില്‍ നിന്നും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തടയുമെന്ന് പെറ്റ അറിയിച്ചു


മുയലുകള്‍, ഗിനിപ്പന്നി, എലി തുടങ്ങിയ മൃഗങ്ങളുടെ നേര്‍ത്ത ചര്‍മത്തിലും കണ്ണുകളിലും രാസവസ്തുക്കള്‍ പരീക്ഷിക്കുന്നതിന് പകരമായി മറ്റ് രീതികള്‍ കാര്‍ഷിക മന്ത്രാലയം സ്വീകരിക്കും. ഒപ്പം എലികള്‍ക്കും പക്ഷികള്‍ക്കും കീടനാശിനി കലര്‍ത്തിയ ഭക്ഷണ പാനീയങ്ങള്‍ നല്‍കി നടത്തുന്ന പരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും


മൃഗങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് പകരം ശാസ്ത്രീയമായ മറ്റ് നൂതന പരീക്ഷണങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രവുമായി ഇനിയും കൈകോര്‍ക്കുമെന്നും പെറ്റ ഇന്ത്യ അറിയിച്ചു

Facebook Comments Box

By admin

Related Post