ക്യാമറ ചതിച്ചാശാനേ… കള്ളനെ കുടുക്കി സോണിയ

Spread the love
       
 
  
    

കോട്ടയം ; പൊലീസ് കാണിച്ച ആര്‍ജവമാണ് കള്ളനെ പിടികൂടാന്‍ സഹായിച്ചത്. വിളിച്ചയുടന്‍ രണ്ട് സ്റ്റേഷനില്‍നിന്നും വളരെ വേഗമാണ് പൊലീസെത്തിയത്.

ഏറെ നന്ദിയുണ്ട്’. പാലായിലെ ഭര്‍തൃവീട്ടിലിരുന്ന് കള്ളനെ ‘കൈയോടെ പിടിച്ച’തിന്റെ ആവേശത്തില്‍ സോണിയ പറഞ്ഞു. കീഴൂരിലെ വിമുക്തഭടന്‍ എം എം മാത്യുവിന്റെയും സൂസമ്മയുടെയും വീട്ടിലെത്തിയ കള്ളനെയാണ് മകള്‍ സോണിയ കുടുക്കിയത്.

കള്ളനെ ക്യാമറയില്‍ കണ്ട സോണിയ അയല്‍വാസി പ്രഭാതിനെ വിളിച്ചു. പ്രഭാത് തലയോലപ്പറമ്ബ് എസ്‌ഐ വി എം ജയ്മോനെയും അയല്‍വാസികളായ അശോകനെയും രതീഷിനെയും അറിയിച്ചു. എല്ലാവരും വീട്ടിലെത്തി, കൂടെ തന്റെ സ്റ്റേഷന്‍ പരിധിയല്ലാതിരുന്നിട്ടും എസ്‌ഐ ജയ്മോന്‍ വീടുള്‍പ്പെടുന്ന വെള്ളൂര്‍ സ്റ്റേഷനില്‍ അറിയിച്ചതിനൊപ്പം കള്ളനെ പിടിക്കാനുമെത്തി. ഇറങ്ങിയോടിയ കള്ളനെ രണ്ട് സ്റ്റേഷനിലെ പൊലീസുകാരും ഏറെദൂരം പിന്തുടര്‍ന്ന് കുറ്റിക്കാട്ടില്‍നിന്ന് പിടികൂടി.

പിടിയിലായ ബോബിന്‍സ് ജോണ്‍ മാത്യുവിന്റെ വീട്ടില്‍ പണിക്ക് വരാറുള്ളയാളാണ്. മാത്യുവിന്റെ വീട്ടില്‍ എട്ട് ക്യാമറകളുണ്ട്. സോണിയയുടെയും ഡല്‍ഹിയിലുള്ള സഹോദരന്‍ സന്തോഷിന്റെയും മൊബൈലിലും വീട്ടിലെ കംപ്യൂട്ടറിലും സിസിടിവി ദൃശ്യം കാണാം. സോണിയ എന്നും രാത്രി ക്യാമറ നോക്കാറുണ്ട്. ബുധനാഴ്ച രാത്രി പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടത്.

സിസിടിവി തുണികൊണ്ട് മറച്ച അയാള്‍ പുറത്ത് തൂക്കിയിട്ട പഴയ നൈറ്റി എടുത്തിട്ടു. മുഖവും മറച്ചു. പൊലീസും അയല്‍വാസികളും എത്തുംവരെ സോണിയ സിസിടിവിയില്‍ പരിസരം വീക്ഷിച്ചു. അതിനാല്‍ കള്ളനെ എളുപ്പത്തില്‍ പിടികൂടാനുമായി

Facebook Comments Box

Spread the love