സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്: മുന്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫീസറുടെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love
       
 
  
    

തിരുവനന്തപുരം: സ്ത്രീപീഡന കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ മുന്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റ് തുമ്പ പോലീസ് രേഖപ്പെടുത്തി.
ഇദ്ദേഹം ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചതായി സഹപ്രവര്‍ത്തകയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഹൈക്കോടതി ജാമ്യമനുവദിച്ച ശേഷം അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ മധുസൂദന റാവുവിനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം വ്യാഴാഴ്ച തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്.
സി.ഐ. ആര്‍.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു. മധുസൂദന റാവുവിന്റെ മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലീസിനു കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതി നിര്‍ദേശപ്രകാരം റാവുവിനെ ജാമ്യത്തില്‍ വിട്ടു.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കു തുല്യമായ പദവിയിലാണ് റാവു ജോലിചെയ്തിരുന്നത്. സെക്കന്ദരാബാദ് എയര്‍പോര്‍ട്ട് ഡയറക്ടറായി വിരമിച്ചയാളാണ്. നേരത്തേ യുവതിയുടെ വൈദ്യപരിശോധനയും മൊഴിയെടുക്കലും പോലീസ് പൂര്‍ത്തിയാക്കിയിരുന്നു

Facebook Comments Box

Spread the love