Sun. Apr 28th, 2024

സീരിയല്‍ താരം നടി ദേവിക നമ്ബ്യാര്‍ വിവാഹിതയായി

By admin Jan 23, 2022 #news
Keralanewz.com

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അഭിനേത്രിയായ ദേവിക നമ്ബ്യാര്‍ വിവാഹിതയായി. പ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധ നേടിയ വിജയ് മാധവാണ് വരന്‍.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും എന്‍ഗേജ്‌മെന്റ് നടന്നത്. കോവിഡ് കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഒന്നായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ആഡംബരങ്ങളൊന്നു മില്ലാതെ ലളിതമായി ഗുരുവായൂരമ്ബലത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു വിവാഹം നടത്തിയത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തു ക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയുള്ളൂ

സെറ്റും മുണ്ടുമായിരുന്നു ദേവികയുടെ വേഷം. വിജയുടേത് കസവ് മുണ്ടും നേര്യതും. തുളസിമാല യണിഞ്ഞ് നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്

ഒരേ ഇന്‍ഡസ്ട്രയില്‍ നിന്നാണെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമല്ല. മുന്‍പ് ദേവിക തന്നെയായിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്. പരിണയമെന്ന സീരിയല്‍ ഷൂട്ടിനിടെയാണ് ദേവികയും വിജയും പരിചയപ്പെടുന്നത്. ആ സീരിയലില്‍ ടൈറ്റില്‍ സോങ് ആലപിച്ചത് വിജയ് ആയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. തുടര്‍ന്നാണ് വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്

Facebook Comments Box

By admin

Related Post