Kerala News

സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Keralanewz.com

തൃശ്ശൂര്‍: സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ പെരുവല്ലൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ പാവറട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് താലൂക്ക് റൂറല്‍ ഹൗസിങ് സഹകരണ സംഘത്തിന്റെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്‌ നേതാവുമാണ് ഷാജഹാന്‍.

2018 ല്‍ ഈ സംഘത്തില്‍ അപ്‌റൈസര്‍, അറ്റെന്‍ഡര്‍ തസ്തികയിലേക്ക് ഒഴിവകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വിവിധ ഉദ്യോഗാര്‍ഥികളില്‍ നിന്നായി 75 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്. തമിഴ്നാട്ടിലെ വാണിയമ്ബാടിയില്‍ നിന്നാണ് പാവറട്ടി എസ്‌എച്ച്‌ഒ എംകെ രമേഷും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.

ഉദ്യോഗാര്‍ഥികളെ വിശ്വാസത്തില്‍ എടുക്കാനായി പരീക്ഷ, അഭിമുഖം എന്നിവ നടത്തുകയും തിരഞ്ഞെടുത്തവര്‍ക്ക് വ്യാജ നിയമന ഉത്തരവ് നല്‍കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കാെവിഡ് കാലഘട്ടം മുതലെടുത്തു വീട്ടിലിരുന്നു ജോലി എന്ന നിലയില്‍ ആദ്യ ശമ്ബളം ഉദ്യോഗാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുകയും തുടര്‍ന്ന് ജോലിക്കായി പറഞ്ഞുറപ്പിച്ച തുക മുഴുവന്‍ കൈപ്പറ്റുകയും ചെയ്യുകയായിരുന്നു. പിന്നീട് ശമ്ബളം ലഭിക്കാതായതോടെ കബളിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഉദ്യോഗാര്‍ഥികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു

Facebook Comments Box