National News

വാഹനാപകടം; മഹാരാഷ്ട്രയില്‍ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Keralanewz.com

മുംബൈ: മഹാരാഷ്ട്രയിലെ സെല്‍സുരയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു.

മരിച്ചവരില്‍ ബി.ജെ.പി എം.എല്‍.എയുടെ മകനും ഉള്‍പ്പെടും.

വാര്‍ധ സാവങ്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ച ഏഴുപേരും.തിങ്കളാഴ്ച രാത്രി 11.30ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തിന് മുകളില്‍നിന്ന് മറിയുകയായിരുന്നു.ദിയോലിയില്‍നിന്ന് വാര്‍ധയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ നീരജ് ചൗഹാന്‍, വിവേക് നന്ദന്‍, പ്രത്യുഷ് സിങ്, ശുഭം ജയ്സ്വാള്‍, ആദ്യ വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായ ആവിഷ്കാര്‍ രഹാങ്ഡെല്‍, പവന്‍ ശക്തി, മെഡിക്കല്‍ ഇന്റേണായ നിതേഷ് സിങ് എന്നിവരാണ് മരിച്ചത്. ബി.ജെ.പി എം.എല്‍.എ വിജയ് രഹാങ്ഡേലിന്റെ മകനാണ് ആവിഷ്കാര്‍ രഹാങ്ഡേല്‍

Facebook Comments Box