Movies

പ്രശസ്തി കൂടുമ്ബോള്‍ തുണിയുടെ നീളം കുറയുമോ; വിമാനത്താവളത്തിലെത്തിയ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡിഷെയ്മിംഗ്

Keralanewz.com

സൈബര്‍ ആക്രമണത്തിനും ബോഡി ഷെയ്മിംഗിനും ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സെലിബ്രിറ്റികളാണ്. തടി കൂടിയാലും, വസ്ത്രത്തിന്റെ ഇറക്കം കുറച്ച്‌ കുറഞ്ഞാലുമൊക്കെ താരങ്ങള്‍ക്കെതിരെ വിമര്‍ശനമുണ്ടാകാറുണ്ട്.

അത്തരത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നടി രശ്മിക മന്ദാനയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നുള്ള ഒരു ചിത്രത്തിന് നേരെയാണ് വിമര്‍ശനം.

സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്സുമായിരുന്നു നടി ധരിച്ചത്. ഷോര്‍ട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. പ്രശസ്തി കൂടുമ്ബോള്‍ തുണിയുടെ നീളം കുറയുമോ? പാന്റ് ധരിക്കാന്‍ മറന്നോ എന്നൊക്കെയാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്

Facebook Comments Box