Movies

ഓൺലൈൻ വഴി പരിചയപ്പെട്ട ആൾ തന്നെ ഈ കോലത്തിലാക്കി ; ചലച്ചിത്ര താരം അർച്ചന കവി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

Keralanewz.com

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അർച്ചന കവി. സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മി, സാൾട്ട് ആന്റ് പെപ്പർ, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു

2016 ൽ സിനിമയിൽ നിന്നും വിട്ടു നിന്ന താരം പിന്നീട് ടെലിവിഷൻ അവതരികയായാണ് ശ്രദ്ധ നേടിയത്. അതോടൊപ്പം മ്യുസിക് ആൽബങ്ങളിലും വെബ്‌സീരീസുകളിലും താരം അഭിനയിച്ചു. മനോരമ മാക്സിനു വേണ്ടി പണ്ടാരംപറമ്പിൽ ഹൗസ് എന്ന വെബ്‌സീരിസ്‌ സംവിധാനവും,നിർമാണവും ചെയ്യുകയാണ് താരം

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ തടി കുറച്ചിതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത് വൈറലാവുകയാണ്. ലോക്ഡൗൺ സമയത് തടി കൂടിയെന്നും എന്നാൽ അടുത്ത കാലത്ത് ഓൺലൈൻ വഴി പരിചയപ്പെട്ട ഫിറ്റ്നസ് ട്രെയിനർ തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചെന്ന് അർച്ചന കവി പറയുന്നു

Facebook Comments Box