മിനിറ്റുകളെ ചൊല്ലി ബസ് ജീവനക്കാരുടെ അരമണിക്കൂർ നീണ്ട സംഘർഷം ; ബസ് ഡ്രൈവറെ മർദിച്ച രണ്ട് പേർ അറസ്റ്റിൽ
പാലക്കാട് : ചെറുപ്പളശ്ശേരിയിൽ ബസ് ഡ്രൈവർക്ക് നേരെ മർദ്ദനം. യാത്രക്കാരെ സാക്ഷിയാക്കി മറ്റൊരു ബസിലെ ജീവനക്കാരാണ് പികെഎസ് ബസ് ഡ്രൈവറായ ഷെഫീഖിനെ മർദിച്ച് അവശനാക്കിയത്. ജാക്കി ലിവർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് സംഘം മർദിച്ചത്
ഒരേ റൂട്ടിൽ ഓടുന്ന പികെഎസ് ബസും ഇന്ത്യൻ ബസും തമ്മിൽ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് യാത്ര നടത്തുന്നത്. ഇതിനെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മിനിറ്റുകളുടെ പ്രശ്നമാണ് അരമണിക്കൂർ നീണ്ട് നിന്ന സംഘര്ഷത്തിലെത്തിച്ചത്. സംഘർഷത്തെ തുടർന്ന് ഇന്ത്യൻ ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു
Facebook Comments Box