Kerala News

ആലപ്പുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Keralanewz.com

ആലപ്പുഴ: പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പുന്നപ്ര പറവൂര്‍ ആയിരം തൈ വളപ്പില്‍ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50 ) ആണ് മരിച്ചത്.

ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ആസ്പിന്‍വാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

മരണം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തില്‍ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് അന്വേഷിക്കുന്നുണ്ട്

Facebook Comments Box