Kerala News

ഒരേസമയം ആറ് പുരുഷന്മാരെ പ്രണയിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തു; യുവതി പിടിയില്‍

Keralanewz.com

ബെയ്ജിങ്: ഒരേ സമയം ആറ് പുരുഷന്മാരെ പ്രണയിച്ച് പണവും സമ്മാനങ്ങളും തട്ടിയെടുത്ത യുവതി പിടിയില്‍. 42കാരിയായ മാവോ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി മധ്യവയസ്‌കരായ ആറ് പേരെയാണ് ഇവര്‍ കബളിപ്പിച്ചത്. ഇവരുമായി ബന്ധം പുലര്‍ത്തിയ ഒരാള്‍ക്ക് തോന്നിയ സംശയമാണ് മാവോയുടെ അറസ്റ്റിന് കാരണമായതെന്ന് ചൈനീസ് മാധ്യമമായ ഡെയ്‌ലി ഇക്കണോമിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു


ഡേറ്റിംഗ് ആപ്പുകളില്‍ സജീവമായിരുന്ന മാവോ മധ്യവയസ്‌കരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പുരുഷന്മാരെയാണ് വിവാഹവാഗ്ദാനം ചെയ്ത് ബന്ധം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി 2021 ജൂലൈ ഡിസംബര്‍ മാസങ്ങളില്‍ ആറ് പുരുഷന്മാരെയാണ് മാവോ വഞ്ചിച്ചത്. വിവാഹത്തിന് കുറച്ച് സമയം കൂടി ആവശ്യമാണെന്ന് അറിയിച്ച ശേഷം വിലകൂടിയ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍, വസ്ത്രം, സ്വര്‍ണം എന്നിവ സമ്മാനമായി വാങ്ങുന്നത് പതിവായിരുന്നു.
മാവോയുമായി ബന്ധം സ്ഥാപിച്ച ഇവു എന്നയാള്‍ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പണം ഉള്‍പ്പെടെയുള്ള വാങ്ങിയ ശേഷം തീരുമാനത്തില്‍ നിന്നും പിന്മാറിയ മാവോയ്‌ക്കെതിരെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹത്തിന് വസ്ത്രം വാങ്ങുന്നതിനായി മാവോ വലിയ തുക വാങ്ങിയെന്നും വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ ഈ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നുമായിരുന്നു ഇവുവിന്റെ പരാതി


പോലീസ് നടത്തിയ പരിശോധനയില്‍ മാവോയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ആറ് പേരെ വഞ്ചിച്ചതായും പോലീസ് കണ്ടെത്തി. ആറ് മാസത്തിനിടെ ആറ് പേരില്‍ നിന്നായി 17 ലക്ഷം രൂപയാണ് മാവോ തട്ടിയെടുത്തത്. തട്ടിയെടുത്ത പണം മുഴുവന്‍ ചെലവഴിച്ചതായി യുവതി വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം

Facebook Comments Box