Sat. Apr 20th, 2024

രാത്രി ഓട്ടോയാത്രക്കിടെ മോശമായി പെരുമാറി; പോലീസിനെതിരെ ഗുരുതര ആരോപണവുമായി അര്‍ച്ചനാ കവി

By admin May 23, 2022 #news
Keralanewz.com

കൊച്ചി : ഓട്ടോ യാത്രക്കിടെ പോലീസിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി അർച്ചന കവി. കൊച്ചിയിൽവെച്ചാണ് സംഭവം. പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പോസ്റ്റ്‌ചെയ്ത കുറുപ്പിൽ പറഞ്ഞു.സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു

ആ സമയത്ത് പോലീസ് തടഞ്ഞുനിർത്തി. എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പോലീസുകാർ ചോദിച്ചത്. അവർ പരുക്കൻ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. അർച്ചന കവി വിശദീകരിക്കുന്നു.ചോദ്യം ചെയ്യുന്നതിന് ഞാൻ എതിരല്ല. പക്ഷേ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു.കേരള പോലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളിലാണ് താരം പോസ്റ്റ് പങ്കുവെച്ചത്

Facebook Comments Box

By admin

Related Post