Wed. May 8th, 2024

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടി 49 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; രാജേഷ് വാളിപ്ലാക്കൽ കെ.എം. മാണിയുടെ ഓർമ്മയ്ക്കായി കരൂർ പഞ്ചായത്തിൽ ഓപ്പൺ സ്റ്റേഡിയം

By admin Jun 10, 2021 #news
Keralanewz.com

പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടി 49 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ലാ പ്ലാനിങ് കമ്മീഷന്റെ (DPC ) അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.2021 – 22 സാമ്പത്തികവർഷത്തെപദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.ഉൽപാദന, സേവന, പശ്ചാത്തല മേഖലയിലും റോഡ് മെയിൻറനൻസ് വിഭാഗത്തിലും , പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലും പ്പെടുത്തി15 പദ്ധതികൾക്കാണ്തുക അനുവദിച്ചിരിക്കുന്നത്.ഭരണങ്ങാനം ഡിവിഷനിലെ കടനാട് , കരൂർ, മീനച്ചിൽ, ഭരണങ്ങാനം എന്നീ നാല് പഞ്ചായത്തുകളിലെ 53 വാർഡുകളിലും അടുത്ത അഞ്ചുവർഷം കൊണ്ട് ഓരോ പദ്ധതി വീതംനടപ്പിലാക്കുമെന്ന് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. കതിർ 2021 – 22തരിശുനിലം കൃഷി ഭൂമിയാക്കുന്നതിന് പത്ത് ലക്ഷം,അര നൂറ്റാണ്ടുകാലം പാലായുടെ എംഎൽഎ ആയിരുന്ന കെ എം മാണിയുടെ ഓർമ്മയ്ക്കായി കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ വാർഡിൽ ഓപ്പൺ സ്റ്റേഡിയം നിർമ്മിക്കുന്നതിന് പത്ത് ലക്ഷം,കടനാട് പഞ്ചായത്തിലെ കുറുമണ്ണ് സെൻറ്. ജോൺസ് ഹൈ സ്കൂളിനു സമഗ്ര ശുചിത്വ പദ്ധതിക്കായി പത്തുലക്ഷം,മീനച്ചിൽ പഞ്ചായത്തിലെ വിലങ്ങു പാറ, ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ, ഭരണങ്ങാനം എന്നിവിടങ്ങളിൽ വെയിറ്റി ഗ് ഷെഡ് നിർമിക്കുന്നതിന് പത്ത് ലക്ഷം,കരൂർ പഞ്ചായത്തിലെ അന്തിനാട് വാർഡിൽ കാഞ്ഞിരത്തും പാറ ഗംഗ കുടിവെള്ള പദ്ധതിക്ക് 15 ലക്ഷം ,ഭരണങ്ങാനം പഞ്ചായത്ത് പ്രവിത്താനം വാർഡിൽ അംഗനവാടി നിർമ്മിക്കുന്നതിന് അഞ്ച് ലക്ഷം,ഭരണങ്ങാനം ഡിവിഷനിലെ വിവിധ കോളനികളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 15 ലക്ഷം ,ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിക്ക് പതിനൊന്ന് ലക്ഷം, കടനാട് പഞ്ചായത്തിലെ കണ്ടത്തി മാവ് – അഴി കണ്ണി – കുരിശിങ്കൽ റോഡ് നവീകരണത്തിന് പത്ത് ലക്ഷം,
മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം – പൂവത്തോട് റോഡ് നവീകരണത്തിന് എട്ട് ലക്ഷം,ഭരണങ്ങാനം പഞ്ചായത്തിലെ വേഴങ്ങാനം – ഉള്ളനാട് വെസ്റ്റ് റോഡ് മെയിൻറനൻസ് ഏഴ് ലക്ഷം,കരൂർ പഞ്ചായത്തിലെ ഇരട്ടിയാ നി – മുണ്ടത്താനം റോഡ് നവീകരണം അഞ്ച് ലക്ഷം,കരൂർ പഞ്ചായത്തിലെ കിസാൻ കവല – പരുവ നാ നി റോഡ് മെയിൻറനൻസ് അഞ്ച് ലക്ഷം,ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ – അതിരു പാറ – അഞ്ഞൂറ്റി മംഗലം റോഡ് കോൺക്രീറ്റിംഗ് എട്ട് ലക്ഷം,ഭരണങ്ങാനം പഞ്ചായത്ത് ചൂണ്ടച്ചേരി എസ് .സി കോളനിയിൽ അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടൻ ഫൗണ്ടേഷൻ പണികൾ പൂർത്തീകരിച്ച് എട്ട് മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തും. ഒരുകോടി 49 ലക്ഷം രൂപയ്ക്ക് പുറമേ മുൻവർഷ തുക അനുവദിച്ചു എങ്കിലും പണികൾ ആരംഭിക്കാൻ കഴിയാത്ത ഏകദേശം 58 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതികൾക്ക് തുക അനുവദിച്ചിരിക്കുന്നതെന്ന്
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

Facebook Comments Box

By admin

Related Post