Kerala News

കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Keralanewz.com

ലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്‍റെ മകന്‍ ഐസക്കിന്റെ (17) മൃതദേഹമാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് സംഭവം.രാവിലെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആലുവയില്‍ സ്വകാര്യ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാതാവ്: റെയ് മോള്‍. സഹോദരങ്ങള്‍: അനുപമ, ഐറിന്‍, ആള്‍ഡ്രിന്‍

Facebook Comments Box