Sat. May 4th, 2024

മതസ്പര്‍ദ്ദ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

By admin Jan 7, 2022 #news
Keralanewz.com

ട്ടപ്പന: മതസ്പര്‍ദ്ദ പരത്തുന്ന

ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന കൊല്ലംപറമ്ബില്‍ ഉസ്മാന്‍ ഹമീദ് (41) നെയാണ് അറസ്റ്റ് ചെയ്തത്.

സൈബര്‍ സെല്ലിന് ലഭിച്ച വിവരത്തിന്‍്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേ സമയം കള്ളക്കേസ് ചമച്ചുവെന്നാരോപിച്ച്‌ പോപ്പുലര്‍ ഫ്രണ്ടിന്‍്റെ നേതൃത്വത്തില്‍ കട്ടപ്പന പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കട്ടപ്പന തകടിയേല്‍ ടെക്സ്റ്റയില്‍സിനു സമീപം മൊബൈല്‍ കട നടത്തുന്ന ആളാണ് ഉസ്മാന്‍.ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.അതേസമയം അനാവശ്യമായി എസ് ഡി പി ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.പോപ്പുലര്‍ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിലാണ് കട്ടപ്പന പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്

Facebook Comments Box

By admin

Related Post