Fri. Apr 26th, 2024

ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ട്രെൻഡുകൾ നിയന്ത്രിക്കാനും വിദ്വേഷം പരത്താനും ബിജെപി ഐടി സെൽ ‘ടെക്–ഫോഗ്’ എന്ന ഹൈടെക് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായി ‘ദ് വയർ’ ന്യൂസ് പോർട്ടലിന്റെ വെളിപ്പെടുത്തൽ

By admin Jan 7, 2022 #news
Keralanewz.com

ന്യൂഡൽഹി ∙ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ട്രെൻഡുകൾ നിയന്ത്രിക്കാനും വിദ്വേഷം പരത്താനും ബിജെപി ഐടി സെൽ ‘ടെക്–ഫോഗ്’ എന്ന ഹൈടെക് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായി ‘ദ് വയർ’ ന്യൂസ് പോർട്ടലിന്റെ വെളിപ്പെടുത്തൽ. ഐടി സെല്ലിലെ മുൻ അംഗത്തിന്റെ ട്വീറ്റുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

വ്യാജ അക്കൗണ്ടുകൾ (ബോട്ടുകൾ) നിയന്ത്രിക്കാനും അവ ഉപയോഗിച്ച് നിശ്ചിത വിഷയങ്ങൾ ട്വിറ്ററിലും മറ്റും ട്രെൻഡ് ചെയ്യിക്കാനും കഴിയുന്നതാണ് ടെക്–ഫോഗ് എന്ന് റിപ്പോർട്ട് പറയുന്നു. അസംഖ്യം അശ്ലീല മറുപടികൾ പോസ്റ്റ് ചെയ്യാൻ വരെ ഇതിൽ ഓട്ടമേറ്റഡ് സംവിധാനമുണ്ട്.

പെർസിസ്റ്റന്റ് സിസ്റ്റംസ് എന്ന ഇന്ത്യ– അമേരിക്കൻ കമ്പനിയും ഷെയർചാറ്റ് എന്ന സമൂഹമാധ്യമത്തിനു പിന്നിലുള്ള മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡും ഈ ഉദ്യമത്തിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു

Facebook Comments Box

By admin

Related Post