Fri. Apr 26th, 2024

കൊച്ചിയിൽ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ച 8 പേർക്ക് ഭക്ഷ്യവിഷബാധ

By admin Aug 16, 2021 #news
Keralanewz.com

കൊച്ചി അത്താണിയിൽ ഷവര്‍മ’ കഴിച്ച എട്ടുപേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണമായത് മയോണൈസ്’.സംഭവത്തിൽ ബേക്കറി ഉടമ ആന്റണിയെ പോലിസ് അറസ്റ്റ് ചെയ്തു.

അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ‘ഷവര്‍മ’ കഴിച്ച ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സോമന്‍, പുതിയേടന്‍ റെനൂബ് രവി, വാടകപ്പുറത്ത് ജിഷ്ണു വേണു, ചെട്ടിക്കാട് ശ്രീരാജ് സുരേഷ്, പാലപ്രശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ. അനില്‍ എന്നിവരെ ചെങ്ങമനാട് ഗവ. ആശുപത്രിയിലും കുന്നുകര മനായിക്കുടത്ത് സുധീര്‍ സലാം, മക്കളായ ഹൈദര്‍, ഹൈറ എന്നിവരെ ദേശം സി.എ. ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഷവര്‍മയ്ക്കൊപ്പം നല്‍കിയ ‘മയോണൈസ്’ മോശമായതാണ് വിഷബാധയ്ക്ക് കാരണമായത് എന്നാണ് ബേക്കറിയില്‍ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ വ്യക്തമാക്കിയത്

വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ ഷവര്‍മ കഴിച്ചത്. ശനിയാഴ്ച രാവിലെ രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ബേക്കറി പൂട്ടിച്ചു .
അതേ സമയം, വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ ഏൽക്കുന്നത് .ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരികയും തുടർന്ന് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. ശുചിത്വമില്ലായ്മയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് ഇതിനു കാരണമാകും. ഭക്ഷണസാധനങ്ങൾ തയാറാക്കി കഴിഞ്ഞാൽ അധികനേരം പുറത്തു വയ്ക്കാതെ കഴിക്കുന്നതാണ് നല്ലത് .കൂടാതെ, സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും.

ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ, ബിരിയാണി പോലുള്ള ആഹാരം വൈകി കഴിക്കുന്നത് ഇവയെല്ലാം കാരണമാകും. പഴകുന്തോറും ആഹാരത്തിൽ അണുക്കൾ വർധിക്കും .സാലഡ്, ചട്നി, തൈരുസാദം എന്നിവ തയാറാക്കിയ ഉടൻ കഴിക്കണം. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്

Facebook Comments Box

By admin

Related Post