Mon. Apr 29th, 2024

മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന

By admin May 21, 2022 #news
Keralanewz.com

മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു തൃക്കാക്കര എസിപി യുടെ നേതൃത്വത്തിലാണ് പരിശോധന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസ് എത്തിയപ്പോള്‍ പിസി ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു. പിസി ജോര്‍ജിനുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

അതേസമയം, പി സി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് കോടതി. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും സാമുദായിക ഐക്യംതര്‍ക്കാനും കാരണമാകും. 153എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.

വെണ്ണലയില്‍ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും പി.സി.ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ്കൂടി അറിഞ്ഞശേഷമായിരിക്കും നടപടി എന്നും കൊച്ചി പൊലീസ് കമ്മീഷ്ണര്‍ സി.എച് നാഗരാജു പറഞ്ഞു. വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്.

പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പി.സി ജോര്‍ജിന് എതിരായിരുന്നു. പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ നടത്തിയ ഇത്തരത്തിലൊരു പ്രസംഗം മതവിദ്വേഷം ഉണ്ടാക്കാന്‍ കാരണമായി എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Facebook Comments Box

By admin

Related Post