Kerala News

കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ മോഷ്ടിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് നീതുവിനെ സഹായിച്ച കളമശേരി സ്വദേശി ബാദുഷ

Keralanewz.com

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിടിയിലായത് കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ. പ്രതിയായ നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പോലീസ് വ്യരക്തമാക്കി. സംഭവിച്ചതിന് പിന്നിൽ റാക്കറ്റ് അല്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. നടന്നിരിക്കുന്നത് നീതുവി​ന്റെ ആദ്യത്തെ ശ്രമമാണെന്നും പോലീസ് പറഞ്ഞു.

ആർക്കും ഒരു സംശയത്തിനും ഇട നൽകാതെയാണ് പെറ്റമ്മയുടെ കയ്യിൽ നിന്നും നീതു കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാൽ, എല്ലാം കൃത്യമായി പ്ലാൻ ചെയ്ത നീതുവിനും താൻ പോലും അറിയാതെ സംഭവിച്ച ചെറിയ പിഴവാണ് കുഞ്ഞിന്റെ അമ്മക്ക് സംശയം തോന്നാൻ കാരണമായത്. വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ രണ്ട് ദിവസം മാത്രം മകളെ കുട്ടികളുടെ ഐസിയുവിലേക്ക് (എൻഐസിയു) മാറ്റണം എന്ന് പറഞ്ഞാണ് നീതു വാങ്ങിക്കൊണ്ട് പോയത്. എന്നാൽ, എൻഐസിയുവിന്റെ ഭാ​ഗത്തേക്കല്ല നഴ്സ് വേഷധാരിയായ യുവതി പോയതെന്ന് കണ്ടതോടെയാണ് അശ്വതി വിവരം അധികൃതരെ അറിയിച്ചത്.

Facebook Comments Box