Kerala News

ഭരണങ്ങാനത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം കണ്ടെത്തി

Keralanewz.com

ജനുവരി 26ന് പുലര്‍ച്ചെ ആറു മണി മുതലാണ് കുട്ടിയെ കാണാതായത്

ഈരാറ്റുപേട്ട (കോട്ടയം): ഭരണങ്ങാനത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തി.

പെണ്‍കുട്ടിക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമുണ്ടായിരുന്നു. ഇരുവരേയും തിരുവനന്തപുരം കാട്ടാക്കട പൊലീസ് സ്റേഷനില്‍ എത്തിച്ചു.

യുവാവ് ഭരണങ്ങാനത്തെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് സൂചന.
ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒപ്പമുള്ള യുവാവിന്‍റെ സ്വദേശം എവിടെയെന്ന് വ്യക്തമല്ല. ജനുവരി 26ന് പുലര്‍ച്ചെ ആറു മണിമുതലാണ് കുട്ടിയെ കാണാതായതെന്ന്‌ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വീട്ടുകാരെ കബളിപ്പിക്കുവാന്‍ കിടപ്പുമുറിയിലെ കട്ടിലില്‍ തലയണ കൊണ്ട് ആള്‍രൂപമുണ്ടാക്കി പുതപ്പുക്കൊണ്ട് മൂടിയാണ് പെണ്‍കുട്ടി വീടുവിട്ടത്. അതിനാല്‍ പെണ്‍കുട്ടിയെ കാണാതായ വിവരം വൈകിയാണ് വീട്ടുകാരറിഞ്ഞത്.

അവധി ദിവസമായതിനാല്‍ കുട്ടി ഉറങ്ങുകയാണെന്നാണ് വീട്ടുകാര്‍ കരുതിയിത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാത്തതിനാല്‍ അന്വേഷണം ആദ്യം വഴിമുട്ടിയിരുന്നു. വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് പൊലീസിന് സൂചനകള്‍ ലഭിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുമെന്ന് പൊലിസ് അറിയിച്ചു

Facebook Comments Box