Sun. Apr 28th, 2024

ഇംഗ്ലണ്ടിൽ ബിഷപ്പായി മലയാളി; ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഗോഡ് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്ലം സ്വദേശി

By admin Jan 28, 2022 #news
Keralanewz.com

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി മലയാളി ചുമതലയേറ്റു. കൊല്ലം മൺറോത്തുരുത്ത് സ്വദേശി മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (സജു) ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി ചുമതലയേറ്റത്. 42-കാരനായ ഇദ്ദേഹം ഈ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പാണ്

ചൊവ്വാഴ്ച ലണ്ടനിലെ സെയ്ന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ലൂക്കോസിന് കാന്റെർബറി ആർച്ച് ബിഷപ്പ് ഇന്ത്യൻ ഈട്ടിയിൽ തീർത്ത അംശവടി സമ്മാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിയമനത്തിന് എലിസബത്ത് രാജ്ഞി കഴിഞ്ഞ വർഷം നവംബറിൽ അംഗീകാരം നൽകിയിരുന്നു.ഗില്ലിങ്ഹാമിലെ സെയ്ന്റ് മാർക്കസ് പള്ളിയിലെ വികാരിയായിരുന്നു.ബെംഗളൂരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിലും ഓക്സ്ഫഡിലെ വൈക്ലിഫ് ഹാളിലുമായിട്ടായിരുന്നു പഠനം. ബ്രിട്ടീഷ് വംശജയായ സാമൂഹിക പ്രവർത്തക കെയ്റ്റിയാണ് ഭാര്യ

Facebook Comments Box

By admin

Related Post