Kerala News

വരുന്നു ഡിജിറ്റല്‍ ഐഡി, എല്ലാം ഒറ്റ കുടക്കീഴില്‍

Keralanewz.com

ന്യൂഡല്‍ഹി: ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി എല്ലാ അവശ്യ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നീക്കം തുടങ്ങി.ഡിജിറ്റല്‍ ഐഡി കാര്‍ഡ് (ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റീസ്) നടപ്പിലാക്കാന്‍ ഐടി മന്ത്രാലയമാണ് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.എല്ലാ കാര്‍ഡുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച്‌ ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റല്‍ ഐഡിയുടെ രീതി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴിലെ ഇന്ത്യ എന്റര്‍പ്രൈസ് ആര്‍കിടെക്ചര്‍ ചട്ടക്കൂട് പ്രകാരമാണ് പുതിയ നിര്‍ദേശം വച്ചിട്ടുള്ളത്.നിലവിലുള്ള ഐഡി കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതു വഴി ആവര്‍ത്തിച്ചുള്ള വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം പറയുന്നത്

Facebook Comments Box