National News

ആനയാണെങ്കിലും ഇവളെന്റെ ചങ്ങാതി, ആനപ്പാല്‍ കുടിച്ച്‌ മൂന്ന് വയസ്സുകാരി

Keralanewz.com

ദിസ്പൂര്‍: പിടിയാനയുടെ അകിടില്‍ നിന്ന് പാല്‍ കുടിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങള്‍ ശ്രദ്ധേയമാകുന്നു.

ഗോലാഘാട്ട് സ്വദേശിയായ മൂന്ന് വയസ്സുകാരി ഹര്‍ഷിത ബോറയാണ് 54കാരിയായ ബിനു എന്ന പിടിയാനയുടെ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നത്. തടസ്സമൊന്നും പ്രകടിപ്പിക്കാതെ ഹര്‍ഷിതയോട് സ്നേഹം കാട്ടി പിടിയാന വെറുതെ നില്‍ക്കുന്നതും പിന്നീട് ഹര്‍ഷിത ബിനുവിന്റെ മുകളില്‍ കയറിയിരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളുമുണ്ട്. ഹര്‍ഷിതയും ബിനുവും ചങ്ങാതിമാരാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹര്‍ഷിത തുമ്ബിക്കൈയില്‍ തൊട്ട് വിരല്‍ ചൂണ്ടുന്ന സ്ഥലത്തേക്ക് ബിനു നടക്കുന്നതിന്റെയും അവള്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ ഹൃദയം നിറയ്ക്കും.

 ബിനുവിന്റെ കഥ

നാഗാലാന്‍ഡിലെ തടിക്കൂപ്പില്‍ ജോലി ചെയ്തിരുന്ന ഹര്‍ഷിതയുടെ മുത്തച്ഛനാണ് തൊണ്ണൂറുകളില്‍ ബിനുവിനെ വീട്ടിലേക്കു കൊണ്ടുവന്നത്. ബിനു ഒരു പിടിയാനയ്ക്ക് ജന്മം നല്‍കിയിരുന്നു. ഒരിക്കല്‍ ബിനുവിനെയും മകളെയും ആരോ മോഷ്ടിച്ചുകൊണ്ടുപോയി. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശിലെ സാദിയയില്‍ ഇവയെ കണ്ടുകിട്ടി. സാമ്ബത്തിക സ്ഥിതി മൂലം ബിനുവിന്റെ മകളെ വിറ്റിരുന്നു.

 ഹര്‍ഷിതയുടെ ബെസ്റ്റ് ഫ്രണ്ട്

ബിനുവിന് ഹര്‍ഷിതയെന്നാല്‍ ജീവനാണെന്ന് നാട്ടുകാര്‍ പറയുന്നു. ഹര്‍ഷിതയ്ക്കാകട്ടെ ബിനുവിനെ ഒട്ടും പേടിയില്ല.

ഹര്‍ഷിത പറയുന്ന എല്ലാ കാര്യങ്ങളും ബിനു അനുസരിക്കും. അവളോടൊപ്പം കളിയ്ക്കാനും ബിനുവിന് ഏറെയിഷ്ടമാണ്.

Facebook Comments Box