Tue. Apr 23rd, 2024

ചാര്‍ജ് വര്‍ധന: ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

Keralanewz.com

ബസ് ചാര്‍ജ് വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകള്‍. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് സമരത്തില്‍ നിന്നും പിന്‍മാറിയത്. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ടാക്സ് ഇളവും നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു.

ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും. ഏഴായിരത്തിയഞ്ഞൂറ് സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെ എതിര്‍ക്കുന്നു. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവാനാണ് സാധ്യത.

Facebook Comments Box

By admin

Related Post