Kerala News

രോഗിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി; പി.ജി. ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

Keralanewz.com

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കൊപ്പം എത്തിയ ബന്ധുവിനെ അസഭ്യം വിളിക്കുകയും കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി.ജി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.

അസ്ഥിരോഗ വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റ് അനന്ത കൃഷ്ണനെയാണ് സസ്പെന്‍ഡ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം പരിശോധിച്ചാണ് ഈ നടപടി. വെള്ളിയാഴ്ച വൈകിട്ട് ആറിന് അത്യാഹിത വിഭാഗത്തില്‍ പരുക്കേറ്റ് എത്തിയ രോഗിയുടെ വിവരം തിരക്കിയ ബന്ധുവിനോടാണ് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയത്.

പരുക്ക് ഇല്ലാത്ത കാലിന് എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചത് ചോദ്യം ചെയ്തതാണ് ഡോക്ടറെ ആദ്യം ചൊടിപ്പിച്ചത്. അപമര്യാദയായി പെരുമാറുന്ന ദൃശ്യം ആളുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ഈ സംഭവം വിവാദമായി. ഉടന്‍ അന്വേഷിച്ചു സസ്‌പെന്‍ഡ് ചെയുക ആയിരുന്നു

Facebook Comments Box