Kerala News

അല്‍പ്പം വെറൈറ്റി ആയാലോ? സ്കൂട്ടി ഓടിച്ച്‌ പാലം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ്‌ റിയാസ്

Keralanewz.com

തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളി പാലം സ്കൂട്ടി ഓടിച്ച്‌ ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ്‌ റിയാസ്.

ഒരു വ്യത്യസ്തമായ ഉദ്ഘാടനം എന്ന തലക്കെട്ടില്‍ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. എംഎല്‍എ ഷംസീറിനോടൊപ്പമായിരുന്നു മന്ത്രി തലശ്ശേരി എരഞ്ഞോളി പാലം ഉദ്ഘാടനം ചെയ്തത്.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. ‘നമുക്കൊരുവഴിയുണ്ടാക്കാം’ എന്ന ഹാഷ് ടാഗിനൊപ്പമായിരുന്നു മന്ത്രി ചിത്രം പങ്കുവച്ചത്. ചിത്രത്തിന് വലിയ സ്വീകരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിയ്ക്കുന്നത്.

അതേസമയം, എടപ്പാള്‍ പാലം ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു സര്‍ക്കാര്‍ നടത്തിയ പരിപാടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെതിരെ വരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. ഒരു വലിയ ആള്‍ക്കൂട്ടമായിരുന്നു അന്ന് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നത്.

Facebook Comments Box