Tue. May 21st, 2024

ലിപ് ലോക്ക് ചെയ്യാൻ പറ്റാതെ മരവിച്ചു പോയ സമയത്ത് ചിത്രത്തിലെ നായകനായ മിലങ് സോമൻ ചെയ്തത് ഇങ്ങനെ, ബോളിവുഡ് ചിത്രത്തിലെ ചൂടൻ രംഗങ്ങളെക്കുറിച്ച് മീര വാസുദേവ്

By admin Feb 2, 2022 #filim
Keralanewz.com

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീരാ വാസുദേവ്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി മലയാളത്തിലേക്ക് കടന്നുവന്ന താരത്തിനു പിന്നീട് നല്ല കഥാപാത്രങ്ങളൊന്നും അഭിനയിക്കാൻ മലയാളത്തിൽ സാധിച്ചില്ല.

പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മലയാളത്തിലും തമിഴിലും ഹിന്ദിയിലും എല്ലാം ചെയ്തു. എന്നാൽ ഏഷ്യാനെറ്റിൽ സംപ്രഷണംചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിൽ കൂടിയാണ് താരം വീണ്ടും ശ്രദ്ധനേടുന്നത്.

മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും നല്ല സീരിയൽ ആണ് ഇപ്പോൾ കുടുംബ വിളക്ക്.കുടുംബ വിളക്കിലെ സുമിത്രയെ അറിയാത്ത ഒരു വീട്ടമ്മമാരും പോലും ഇന്ന് കേരളത്തിൽ ഉണ്ടാവില്ല. പരമ്പരയുടെ കഥയാണെങ്കിലും അതിലെ സുമിത്ര എന്ന കഥാപാത്രമാണെങ്കിലും എല്ലാംകൊണ്ടും മികച്ചതാണ്

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര വാസുദേവ്.റൂൾസ് പ്യാർ കാ സൂപ്പർ ഹിറ്റ് ഫോർമുല എന്ന ചിത്രത്തിൽ കൂടിയാണ് മീരയുടെ ഹിന്ദി അരങ്ങേറ്റം.മിലിന്ദ് സോമൻ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ സംഭവിച്ച ചില അനുഭവങ്ങൾ പഴയൊരു അഭിമുഖത്തിൽ മീര പങ്കുവെച്ചിട്ടുണ്ട്

റോതാങ് ഫാസിൽ വെച്ചായിരുന്നു ചില രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. മിലിങ് സോമനുമായുള്ള ലിപ് ലോക്ക് രംഗം ആയിരുന്നു അന്ന് ചിത്രീകരിക്കാൻ ഉള്ളത്.മൈനസ് 23 ഡിഗ്രി ആയിരുന്നു അവിടുത്തെ അന്നത്തെ താപനില

ശരീരം മുഴുവൻ മരവിച്ചിരിക്കുന്ന അവസ്ഥ, ലിപ് ലോക്ക് ചെയ്യാൻ പറ്റാതെ ചുണ്ടുകൾ മരവിച്ചു പോയി, തന്റെപരിഭ്രമം കണ്ട മിലങ് കാര്യം അന്വേഷിച്ചു.കാര്യം പറഞ്ഞപ്പോൾ അവർ ഒരു ചൂട് ചായ വാങ്ങി തന്നു, അതുകൊണ്ടാണ് പിന്നീട് ആ രംഗം പൂർത്തിയാക്കിയത് എന്ന് മീര പറയുന്നു

ആ സിനിമയിലെ മിലങ്ങുമായുള്ള ലിപ് ലോക്ക് കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ആരാധികമാർ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മീര ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായ തന്മാത്രയിലെ മീര വാസുദേവിന്റെയും മോഹൻലാലിനെയും കോമ്പിനേഷൻ വളരെ ചർച്ചയായ വിഷയമായിരുന്നു.

ഇവർ ഒന്നിച്ചുള്ള കിടപ്പറ രംഗം സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.മോഹൻലാലിനൊപ്പം ആ രംഗം അഭിനയിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മീര വേറൊരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്

Facebook Comments Box

By admin

Related Post