‘അറബി കോഫി’യുടെ പേര് മാറി, ഇനി ‘സൗദി കോഫി’
സൗദി: അറബി കോഫി ഇനി മുതല്‍ അറിയപ്പെടാന്‍ പോകുന്നത് സൗദി കോഫി എന്ന പേരില്‍ ആയിരിക്കും. സൗദി കോഫി എന്ന പേര് മാത്രമേ ഇനി ഉപയോഗിക്കാന്‍ പാടുള്ളു എന്ന് വാണിജ്യ മന്ത്രാലയം ഉത്തരവ് ഇറക്കി. ‘അറബി കാപ്പി’ (ഖഹ്വ അറബി) എന്ന പേരിന് പകരം ‘സൗദി കാപ്പി’ (ഖഹ്വ സൗദി) എന്ന പേര് ആക്കാര്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ രാജ്യത്തെ കാപ്പി ഉത്പാതനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി രാജ്യത്തെ കോഫി ഷോപ്പുകളും റെസ്റ്റോറന്റുകളും, കാപ്പിക്കുരു വറുത്ത് പൊടിക്കുന്ന മില്ലുകളും സജ്ജീകരിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാപ്പി വാങ്ങുന്നവര്‍ക്ക് എളുപ്പമാകുന്നതിന് വേണ്ടിയാണ് ഷോപ്പുകളില്‍ ഇത്തരത്തിലുള്ള സംവിധാനം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
‘അറബി കാപ്പി’ എന്ന വാക്കിനു പകരം ‘സൗദി കാപ്പി’ എന്ന പേര് ഇനി മുതല്‍ എല്ലാ സ്ഥാപനങ്ങളിലും ഉപയോഗിക്കണം. ഈ വര്‍ഷം ‘സൗദി കാപ്പി’ വര്‍ഷമായി പ്രഖ്യാപിക്കാന്‍ ആണ് സൗദി സാംസ്‌കാരിക മന്ത്രാലയ പദ്ധതി. അതിന്റെ മുന്നോടിയാണ് ‘അറബി കാപ്പി’ എന്നതിന് പകരം ‘സൗദി കാപ്പി’ എന്ന് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു