Kerala News

ഇടുക്കിയില്‍ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

Keralanewz.com

ടുക്കി: രാജാക്കാട് പന്നിയാര്‍കുട്ടിക്കു സമീപം കുളത്രക്കുഴിയില്‍ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.രാജകുമാരി സ്വദേശി പട്ടരുമടത്തില്‍ സനു വര്‍ഗ്ഗീസാണ് മരിച്ചത്.

രാവിലെ 7.15 നാണ് അപകടം നടന്നത്.

അടിമാലി ഭാഗത്തുനിന്ന് വന്ന സനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബൊലേറോയില്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ചു തന്നെ സനു മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ ബൊലേറോ മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തങ്ങിനിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്

Facebook Comments Box