Kerala News

ഭാര്യ ഉറങ്ങിയ തക്കംനോക്കി ടിവി കാണാനെത്തിയ ഒന്‍പത്കാരിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിനതടവ് ശിക്ഷ

Keralanewz.com

ആറ്റിങ്ങല്‍: ഒമ്ബതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാവായിക്കുളം സ്വദേശി ആദര്‍ശിന് (27) 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. പ്രഭാഷ് ലാലിന്റേതാണ് ഉത്തരവ്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

വീട്ടിലെ ടി.വി കേടായതിനാല്‍ ബന്ധുവായ പ്രതിയുടെ വീട്ടില്‍ ടി.വി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കംനോക്കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ ഭാവമാറ്റത്തെ തുടര്‍ന്നുള്ള അദ്ധ്യാപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കല്ലമ്ബലം എസ്.ഐ രാജേഷ് അന്വേഷണം നടത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസീന്‍ ഹാജരായി.

Facebook Comments Box