ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

Spread the love
       
 
  
    

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. യുവതിയോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം, പരാതി സംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്ന് കാട്ടി കണ്ണൂര്‍ സ്വദേശിനിയായ യുവതിയായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 10 വര്‍ഷം മുമ്ബ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും

അതേസമയം, തനിക്കെതിരെ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു. ഓഡിയോ വിദഗ്ധരായവര്‍ പരിശോധിച്ച്‌ ആധികാരികത ഉറപ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ദിലീപിന്റെ വിശദീകരണം. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

Facebook Comments Box

Spread the love