National News

പ്രാര്‍ത്ഥനകള്‍ വിഫലമായി: ലതാ മങ്കേഷ്കര്‍ വിട വാങ്ങി

Keralanewz.com

മുംബൈ: പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കര്‍ വിടപറഞ്ഞു. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വീണ്ടും വഷളായിരുന്നു.

ഒരു മാസമായി, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ലതാ മങ്കേഷ്‌കര്‍. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ വെച്ച്‌ ലതാ മങ്കേഷ്കര്‍ക്ക്‌ ന്യൂമോണിയയും പിടിപ്പെട്ടിരുന്നു. 92 വയസായിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍, ഗായിക കൊറോണയില്‍ നിന്നും മുക്തയായെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അവര്‍. പിന്നീടാണ്, ലതാ മങ്കേഷ്കറുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ ​ഗായികയുടെ വേര്‍പാടില്‍ വേദനകള്‍ അറിയിച്ച്‌ രംഗത്ത് വരികയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഗായകരില്‍ ഒരാളായ മങ്കേഷ്‌കര്‍ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.1942-ല്‍, തന്റെ പതിമൂന്നാം വയസിലാണ് മങ്കേഷ്‌കര്‍ സംഗീതലോകത്തേക്ക് വരുന്നത്. മികാധഃച്ച നായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ ആളാണ്

Facebook Comments Box