Sat. Apr 27th, 2024

കല്ല്യാണത്തിന് സഹായം ചോദിച്ച്‌ എത്തും; കുട്ടികളുടെ ആഭരണവുമായി മുങ്ങും; കള്ളന്‍ പിടിയില്‍

By admin Feb 9, 2022 #theft
Keralanewz.com

പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന ആളെ മലപ്പുറം കല്‍പകഞ്ചേരിയില്‍ പോലീസ് പിടികൂടി.

മഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ അസീസാണ് പോലീസ് പിടികൂടിയത്.

മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈ ചെയിന്‍, വള,അരഞ്ഞാണം തുടങ്ങിയ മൂന്നര പവന്‍ ആഭരണങ്ങളാണ് മോഷ്ടിച്ചത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തില്‍ മകളുടെ വിവാഹത്തിനെന്ന പേരില്‍ സഹായമഭ്യര്‍ത്ഥിച്ച്‌ വീട്ടിലെത്തിയ അബ്ദുള്‍ അസീസാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കെ വയനാട് മേപ്പാടിയില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

Facebook Comments Box

By admin

Related Post